ജഡേജയും ചെന്നൈയും പിരിയുന്നു
ജഡേജയും ചെന്നൈയും പിരിയുന്നു
രവീന്ദ്ര ജഡേജ ചെന്നൈ സൂപ്പർ കിങ്സും തമ്മിൽ പിരിയുന്നു. പ്രമുഖ മാധ്യമമായ ടൈംസ് ഓഫ് ഇന്ത്യയാണ് ഈ വാർത്ത റിപ്പോർട്ട് ചെയ്തത്. ടൈംസ് ഓഫ് ഇന്ത്യയുടെ റിപ്പോർട്ടിലേക്ക്.
കഴിഞ്ഞ ഐ പി എല്ലിൻ ഇടയിൽ അപ്രതീക്ഷിതമായിയാണ് ജഡേജ ക്യാപ്റ്റനായത് ക്യാപ്റ്റൻസിയിൽ നിന്ന് പുറത്താക്കപ്പെട്ടതും.ഇതിന് ശേഷം ജഡേജ ചെന്നൈയുമായിയുള്ള സകല ബന്ധങ്ങളും ജഡേജ ഉപേക്ഷിച്ചുവെന്നാണ് റിപ്പോർട്ടുകൾ. റിബ് ഇഞ്ചുറി കാരണം ജഡേജ നിലവിൽ ബാംഗ്ലൂർ എൻസിഎയിലാണ്.
ഈ കാര്യം ചെന്നൈ സൂപ്പർ കിങ്സിനെ ജഡേജ അറിയിച്ചിട്ടില്ല.ചെന്നൈ സൂപ്പർ കിങ്സുമായി ബന്ധമുള്ള സകല പോസ്റ്റുകളും അദ്ദേഹം തന്റെ സമൂഹ മാധ്യമ അക്കൗണ്ടിൽ നിന്ന് നേരത്തെ ഒഴിവാക്കിയിരുന്നു.ധോണിയുടെ പിറന്നാൾ ദിനത്തിൽ ചെന്നൈയിറക്കിയ വീഡിയോയിൽ ജഡേജ ഒഴികെ ബാക്കിയുള്ള എല്ലാ ചെന്നൈ താരങ്ങളെയും സൂപ്പർ കിങ്സ് ഉൾപ്പെടുത്തിയിരുന്നു.
ഈ കാരണങ്ങളാണ് ടൈംസ് ഓഫ് ഇന്ത്യ ജഡേജ ചെന്നൈ വിടാമെന്നതിന് നിരത്തുന്നത്.2012 ലാണ് ജഡേജ ചെന്നൈ സൂപ്പർ കിങ്സിന് ഒപ്പം ചേർന്നത്.2 ഐ പി എൽ കിരീടവും താരം ചെന്നൈക്ക് ഒപ്പം സ്വന്തമാക്കിട്ടുണ്ട്. കൂടുതൽ ക്രിക്കറ്റ് വാർത്തകൾക്കായി "xtremedesportes" പിന്തുടരുക.
ToOur Whatsapp Group
Our Telegram
Our Facebook Page